നമ്മുടെ നേതാക്കൾ

     
Logo
സ.ഇ പത്മനാഭൻ

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ( സി. ഐ.ടി.യു ) സ്ഥാപക പ്രസിഡന്റായിരുന്നു സ.ഇ പത്മനാഭൻ.

മലപ്പുറം ജില്ലയിലെ എടപ്പാളിൽ രാമനുണ്ണി നായരുടെ രണ്ടാമത്തെ മകനായി ജനിച്ചു. കേരള എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറിയായി 1965 മുതൽ 1982 വരെ പ്രവർത്തിച്ചു. FSETO (ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് & റ്റീച്ചേഴ്സ് ഓർഗനൈസേഷൻസ് ) ജനറൽ സെക്രട്ടറി ആയി 1973 മുതൽ 1982 വരെയും, AISGEF (ഓൾ ഇൻഡ്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ)സോണൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. ഏഴാമത് കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്നു ഇ. പത്മനാഭൻ (31 മാർച്ച് 1934 - 18 സെപ്റ്റംബർ 1990).കേരളത്തിലെ സർക്കാർ ജീവനക്കാരുടെ മേഖലയിലെ ഏറ്റവും വലിയ സംഘടനയായ കേരള എൻ.ജി.ഒ. യൂണിയൻന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന അദ്ദേഹം എൻ.ജി.ഒ.പത്മനാഭൻ എന്നുകൂടി അറിയപ്പെട്ടിരുന്നു. 1990-‍‍ൽ ഡൽഹിയിൽ വെച്ച് നടന്ന വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുത്തു കൊണ്ടിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്.

Logo
സ.എം ദാസൻ

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) സംസ്ഥാന പ്രസിഡന്റ് , സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ സാമൂഹികപ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സഖാവ് എം.ദാസൻ .

കോഴിക്കോട് ജില്ലയിൽ തേല്യങ്കരയിൽ പരേതനായ കണാരന്റെയും ചീരുവിന്റേയും മകനായി ജനിച്ച ദാസൻ ചോറോട് കെ.എം. യു .വി സ്ക്കൂൾ , മടപ്പള്ളി ഗവണ്മെന്റ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം നെയ്തു തൊഴിലാളിയായി ജീവിതം ആരംഭിച്ചു. നെയ്ത്തുതൊഴിലാളി യൂണിയനിൽ സജീവമാകുകയും യൂണിയൻ വടകര താലൂക്ക് സെക്രട്ടറിയാകുകയും ചെയ്തു. യൂണിയൻ പ്രവത്തനത്തോടൊപ്പം തന്നെ പാർട്ടി പ്രവർത്തനവും നടത്തി. 1972 - ൽ ചോറോട് ബ്രാഞ്ച് അംഗമായി. കുറച്ചുകാലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു, യുവജനരംഗത്ത് തന്റെ കഴിവും പ്രാഗൽഭ്യവും തെളിയിച്ച ദാസൻ അടിയന്തരാവസ്ഥകാലത്ത് യുവജന ഫെഡറേഷൻ പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റും , സെക്രട്ടറിയുമായി, കെ.എസ് .വൈ.എഫ് വടകര താലൂക്ക് ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽനിന്നും ഉയർന്നു ഡി.വൈ.ഫ്.ഐ. രൂപംകൊണ്ടപ്പോൾ ജില്ലാ പ്രസിഡന്റായി. 1983 - ൽ സംസ്ഥാന പ്രസിഡന്റും, 1986 - ൽ സംസ്ഥാന സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. 8 വർഷത്തോളം അഖിലേന്ത്യ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു. ഡി.വൈ.ഫ്.ഐ യെ കരുത്തുറ്റ സംഘടനയായി മാറ്റുന്നതിൽ ദാസൻ സുപ്രധാന പങ്കുവഹിച്ചു.

1972 - ൽ പാർട്ടി അംഗമായ ദാസൻ 1987 - ൽ പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേയ്ക് തെരഞ്ഞെടുക്കപ്പെട്ടു. 1988 - ൽ സംസ്ഥാനകമ്മിറ്റി അംഗമായി. 2002 -ൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒട്ടേറെ സമരങ്ങളിൽ പങ്കെടുക്കുകയും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ദാസൻ മിച്ച ഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. 2002 ജൂൺ 9 ന് സഖാവ് എം.ദാസൻ അന്തരിച്ചു.

Logo
സ. പി കെ രാമചന്ദ്രൻ

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ( സി. ഐ.ടി.യു ) സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു സഖാവ് പി.കെ.രാമചന്ദ്രൻ . 03 -06 -1984 - ൽ എറണാകുളത്ത് ചേർന്ന യൂണിയന്റെ സ്ഥാപക സമ്മേളനം സഖാവ് പി.കെ.രാമചന്ദ്രനെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തതു മുതൽ മരണം വരെ നമ്മുടെ പ്രസ്ഥാനത്തിന് ദിശാബോധം നൽകുന്നതിനും , മുന്നോട്ടുള്ള പ്രയാണത്തിന് വഴിവിളക്കായി മാറുന്നതിനു സഖാവിനു സാധിച്ചു.